ഡല്‍ഹിയുടെ തലവരെ തെളിഞ്ഞത് മക് ഗുര്‍ക്കിന്റെ വരവോടെ, ഐപിഎല്ലില്‍ നേരിട്ട 131 പന്തില്‍ നേടിയത് 309 റണ്‍സ്
Mcgurk,IPL,DC
ഐപിഎല്ലിലെ 12 കളികള്‍ അവസാനിക്കുമ്പോള്‍ 6 വിജയവുമായി പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി. ഇനിയുള്ള 2 കളികളില്‍ മികച്ച റണ്‍റേറ്റോടെ വിജയിക്കാന്‍ സാധിച്ചാല്‍ ആദ്യ നാലിലെത്താന്‍ ഡല്‍ഹിക്ക് ഇനിയും അവസരമുണ്ട്. ഇന്നലെ രാജസ്ഥാനെതിരെയും വിജയിച്ചതോടെയാണ് ഡല്‍ഹി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. മത്സരത്തില്‍ 20 പന്തില്‍ നിന്നും 50 റണ്‍സുമായി മക് ഗുര്‍ക് തിളങ്ങിയിരുന്നു. ഈ ഐപിഎല്ലില്‍ 131 പന്തുകളാണ് യുവതാരം നേരിട്ടത്. 235.87 സ്‌ട്രൈക്ക് റേറ്റില്‍ 309 റണ്‍സാണ് ഇത്രയും പന്തില്‍ താരം നേടിയത്. സിക്‌സുകള്‍ അടിക്കാനുള്ള മക് ഗുര്‍ക്കിന്റെ കഴിവാണ് ഓപ്പണിംഗില്‍ അയാളെ അപകടകാരിയാക്കുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളില്‍ കളിക്കതെയിരുന്നിട്ടും 26 സിക്‌സുകള്‍ താരം ടൂര്‍ണമെന്റില്‍ നേടികഴിഞ്ഞു. 30 ഫോറുകളാണ് ഈ സീസണില്‍ മക് ഗുര്‍ക്ക് ഇതിനകം നേടിയിട്ടുള്ളത്.