1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Fans slams Rahul and Gambhir

രാഹുലും ഗംഭീറും ചെയ്തത് ആനമണ്ടത്തരം; അയാളെ ഇറക്കേണ്ടത് ആറാമതല്ല !

Fans slams Rahul and Gambhir
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ തോല്‍വിക്ക് കാരണം നായകന്‍ കെ.എല്‍.രാഹുലിന്റേയും മെന്റര്‍ ഗൗതം ഗംഭീറിന്റേയും മണ്ടന്‍ തീരുമാനങ്ങളെന്ന് ആരാധകര്‍. വിന്‍ഡീസ് ബാറ്റര്‍ ഇവിന്‍ ലൂയിസിനെ ആറാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം മോശമെന്ന് ആരാധകര്‍ വിമര്‍ശിച്ചു. 
 
കെ.ഗൗതം ആണ് മൂന്നാം നമ്പറില്‍ ലഖ്‌നൗവിന് വേണ്ടി ബാറ്റ് ചെയ്യാനെത്തിയത്. ലോവര്‍ ഓര്‍ഡര്‍ ബാറ്ററാണ് ഗൗതം. എന്നിട്ടും ഗൗതമിനെ മൂന്നാം നമ്പറില്‍ ഇറക്കിയത് ശരിയായില്ലെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി. 
 
ഓപ്പണര്‍ ബാറ്ററായ വിന്‍ഡീസ് താരം ഇവിന്‍ ലൂയിസിനെ ആറാം നമ്പറിലാണ് ബാറ്റ് ചെയ്യിപ്പിച്ചത്. മൂന്നാം നമ്പറില്‍ ലൂയിസിനെ ഇറക്കാതിരുന്നത് ശരിയായില്ലെന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. ലൂയിസ് കുറച്ച് മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍ കളിയുടെ ഗതി മാറുമായിരുന്നെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സഞ്ജുവിന് സാധിക്കാത്തത് പാട്ടീധാറിന് സാധിച്ചു, പ്രശംസയുമായി മാത്യു ഹെയ്ഡൻ