'സോറി'; രാജസ്ഥാനോട് ക്ഷമ ചോദിച്ച് മില്ലര്‍, മുന്‍ കാമുകിയുടെ വേട്ടയാടലെന്ന് രാജസ്ഥാന്റെ മറുപടി

രേണുക വേണു| Last Modified ബുധന്‍, 25 മെയ് 2022 (14:31 IST)

ഡേവിഡ് മില്ലറിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന് ജയിച്ചത്. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായി സിക്‌സുകള്‍ പറത്തിയത് ഉള്‍പ്പെടെ 38 പന്തില്‍ 68 റണ്‍സ് മില്ലര്‍ പുറത്താകാതെ നിന്നു.

കഴിഞ്ഞ സീസണ്‍ വരെ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു മില്ലര്‍. ഇത്തവണ മെഗാ താരലേലത്തില്‍ മില്ലറെ നിലനിര്‍ത്താന്‍ രാജസ്ഥാന് കഴിഞ്ഞില്ല. ഒടുവില്‍ അതേ മില്ലര്‍ തന്നെ രാജസ്ഥാനെ പഞ്ഞിക്കിടുന്ന കാഴ്ചയാണ് ഇന്നലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്.
മത്സരശേഷം തന്റെ മുന്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിനോട് മില്ലര്‍ ക്ഷമ ചോദിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ കൗതുകമുണര്‍ത്തി. 'സോറി റോയല്‍ ഫാമിലി' എന്നാണ് മില്ലര്‍ ട്വീറ്റ് ചെയ്തത്. 'നിങ്ങളുടെ കാമുകി തിരിച്ചുവന്ന് നിങ്ങളെ വേട്ടയാടിയപ്പോള്‍' എന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഡേവിഡ് മില്ലര്‍ക്ക് നല്‍കിയ മറുപടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :