അനുബന്ധ വാര്‍ത്തകള്‍
- പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ബാംഗ്ലൂര്‍; ഇനി ഡല്‍ഹി തോറ്റാല്‍ മതി !
- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫില്‍
- ഇവര്‍ അവരോട് ജയിച്ചാല്‍ അവര്‍ ഇവരോട് തോറ്റാല്‍ ഇവര്‍ കയറും ! ഐപിഎല്ലില്‍ ഇനി ട്വിസ്റ്റുകളുടെ കളികള്‍; പ്ലേ ഓഫിന് മുന്‍പ് എന്തും സംഭവിക്കാം
- ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍
- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് ഒരൊറ്റ തകര്‍പ്പന്‍ ജയം; പക്ഷേ മറ്റവര് തോല്‍ക്കുകയും വേണം !
ഈ തോല്‍വിക്ക് കാരണം രാഹുലും, വല്ലാത്തൊരു സെന്‍സിബിള്‍ ഇന്നിങ്‌സ് ആയിപ്പോയി; ലഖ്‌നൗ നായകനെതിരെ ആരാധകര്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ.എല്‍.രാഹുലിനെതിരെ ആരാധകര്‍. പ്ലേ ഓഫ് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ തോല്‍ക്കാന്‍ കാരണം രാഹുലിന്റെ മെല്ലെപ്പോക്ക് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. കണക്കുകള്‍ നിരത്തിയാണ് ആരാധകര്‍ രാഹുലിന്റെ ഇന്നിങ്‌സിനെ ചോദ്യം ചെയ്യുന്നത്.
തുടക്കത്തില്‍ 15 പന്തില്‍ രാഹുല്‍ 25 റണ്‍സ് എടുത്തിരുന്നു. ആ സമയത്ത് ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്ന റിക്വയേഡ് റണ്‍റേറ്റ് 10.5 ആയിരുന്നു. എന്നാല്‍, പിന്നീട് രാഹുല്‍ നേരിട്ട 27 പന്തില്‍ നിന്ന് നേടിയത് വെറും 23 റണ്‍സ് ! 10.5 ആയിരുന്ന റിക്വയേഡ് റണ്‍റേറ്റ് 14.4 ആയി ഉയര്‍ന്നു. ഒരറ്റത്ത് നങ്കൂരമിടാനാണ് രാഹുല്‍ ശ്രമിച്ചതെന്ന് ചിലര്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും അവിടേയും രാഹുലിനെതിരെ മറ്റ് ചില ചോദ്യങ്ങള്‍ ഉയരുന്നു. ഇത്ര വലിയ റണ്‍ചേസിന്റെ സമയത്ത് കാണിക്കേണ്ട വിവേകം രാഹുല്‍ കാണിച്ചില്ലെന്നാണ് വിമര്‍ശനം. പിന്നില്‍ ഇര്‍വിന്‍ ലൂയിസ്, മര്‍കസ് സ്റ്റോയ്‌നിസ് തുടങ്ങിയ കൂറ്റനടിക്കാര്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു 'സെന്‍സിബിള്‍ ഇന്നിങ്‌സ്' രാഹുല്‍ കളിക്കണമായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം.