'പ്രായമായെങ്കിലും ഈ സിംഹം വേട്ടയാടാന്‍ മറന്നിട്ടില്ല'

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (11:09 IST)

മഹേന്ദ്രസിങ് ധോണിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവസാന നാല് പന്തില്‍ 16 റണ്‍സെടുത്താണ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ചത്. തോറ്റ മത്സരമാണ് ധോണി ജയിപ്പിച്ചതെന്ന് ആകാശ് ചോപ്ര പറഞ്ഞു.

' അയാള്‍ (ധോണി) ഇന്നലെയും ആക്രമിക്കുകയായിരുന്നു, ഇന്നും ആക്രമിക്കുന്നു, നാളെയും ഇത് തുടരും. ഏതാണ്ട് തോറ്റ മത്സരമാണ് ധോണി ജയിപ്പിച്ചത്. പ്രായമായെങ്കിലും സിംഹം വേട്ടയാടല്‍ മറന്നിട്ടില്ലെന്ന് ധോണി കാണിച്ചുതന്നു. ധോണി എപ്പോഴും ക്ലാസാണ്,' ആകാശ് ചോപ്ര പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :