പൊള്ളാര്‍ഡിന് എങ്ങനെ പണി കൊടുക്കണമെന്ന് ധോണിക്ക് അറിയാം; അന്തംവിട്ട് ക്രിക്കറ്റ് ലോകം (വീഡിയോ)

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (09:34 IST)

മഹേന്ദ്രസിങ് ധോണിയുടെ തന്ത്രത്തെ അതിജീവിക്കാന്‍ സാധിക്കാതെ മുംബൈ ഇന്ത്യന്‍ താരം കിറോണ്‍ പൊള്ളാര്‍ഡ്. ഇന്നലെ നടന്ന ചെന്നൈ vs മുംബൈ മത്സരത്തില്‍ അതിവിദഗ്ധമായി ഫീല്‍ഡ് സെറ്റ് ചെയ്ത് പൊള്ളാര്‍ഡിനെ കുടുക്കുകയായിരുന്നു വിക്കറ്റിനു പിന്നില്‍ നിന്ന് ധോണി ചെയ്തത്.

തകര്‍ത്തടിക്കാനുള്ള ശ്രമത്തിലായിരുന്നു പൊള്ളാര്‍ഡ്. വര്‍ഷങ്ങളായി പൊള്ളാര്‍ഡിനെ പുറത്താക്കാന്‍ ധോണി പയറ്റുന്ന തന്ത്രം ഇവിടേയും പുറത്തെടുത്തു. അമ്പയര്‍ക്ക് നേരെ ബൗണ്ടറി ലൈനിന് തൊട്ടരികെയായി ഫീല്‍ഡറെ പ്ലേസ് ചെയ്യുകയാണ് ധോണി ചെയ്തത്. സിക്‌സ് അടിക്കാനുള്ള പൊള്ളാര്‍ഡിന്റെ ശ്രമം വിക്കറ്റില്‍ കലാശിച്ചു. കൃത്യമായി ബൗണ്ടറി ലൈനില്‍ ധോണി നിര്‍ത്തിയ സ്ഥലത്തുനിന്ന് ശിവം ദുബെ പൊള്ളാര്‍ഡിന്റെ ക്യാച്ച് സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :