'ആദ്യം ബാറ്റ് ചെയ്യാമെന്ന് നീ എന്നോട് പറഞ്ഞതല്ലേ?'; ജഡേജയോട് രോഹിത്, ചിരിപ്പിച്ച് വീഡിയോ

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (12:43 IST)

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ മത്സരമെന്നാണ് ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് vs മുംബൈ ഇന്ത്യന്‍സ് മത്സരത്തെ വിശേഷിപ്പിക്കുന്നത്. വാശിയേറിയ മത്സരത്തില്‍ മൂന്ന് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയിച്ചു. മത്സരത്തിനു മുന്‍പ് ടോസ് ചെയ്യുന്ന സമയത്ത് ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജയും മുംബൈ നായകന്‍ രോഹിത് ശര്‍മയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജയ്ക്കാണ് ടോസ് ലഭിച്ചത്. ടോസ് കിട്ടിയ ജഡേജ ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. ടോസ് ലഭിച്ചാല്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കാന്‍ തന്നെയായിരുന്നു മുംബൈ നായകന്‍ രോഹിത് ശര്‍മയുടേയും തീരുമാനം. എന്നാല്‍ ടോസ് ഭാഗ്യം ജഡേജയ്‌ക്കൊപ്പം നിന്നു.
' ആദ്യം ബാറ്റ് ചെയ്യാമെന്ന് നീ എന്നോട് പറഞ്ഞതല്ലേ' എന്ന് ജഡേജയോട് തമാശ മട്ടില്‍ ചോദിക്കുന്ന രോഹിത്തിനെ വീഡിയോയില്‍ കാണാം. രോഹിത്തിന്റെ വാക്കുകള്‍ കേട്ട് ജഡേജയും ചിരിക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :