1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Dhoni came to bat at no 5

MS Dhoni: കളി ജയിച്ചെന്ന് ഉറപ്പായി, ഇനി തല ഇറങ്ങട്ടെ; ആരാധകരുടെ ആവേശത്തിനിടയിലും ട്രോളുമായി സോഷ്യല്‍ മീഡിയ !

മുന്‍ മത്സരങ്ങളില്‍ ചെന്നൈയ്ക്ക് വേണ്ടി എട്ടാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാനെത്തിയത്

MS Dhoni
MS Dhoni

MS Dhoni: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നേരത്തെ ബാറ്റ് ചെയ്യാനെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്രസിങ് ധോണി. ജയം ഉറപ്പായ ശേഷമാണ് ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ടീം മാനേജ്‌മെന്റ് ധോണിയെ ബാറ്റിങ്ങിനയച്ചത്. മത്സരത്തില്‍ ഏഴ് വിക്കറ്റിനു ചെന്നൈ ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. 
 
മുന്‍ മത്സരങ്ങളില്‍ ചെന്നൈയ്ക്ക് വേണ്ടി എട്ടാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അഞ്ചാമനായി ധോണി ക്രീസിലെത്തി. അപ്പോഴേക്കും ചെന്നൈ ജയം ഉറപ്പിച്ചിരുന്നു. 16.5 ഓവറില്‍ 135 റണ്‍സിന് ചെന്നൈയുടെ മൂന്നാം വിക്കറ്റ് നഷ്ടമായപ്പോഴാണ് ധോണിയുടെ വരവ്. ധോണി ക്രീസിലെത്തുമ്പോള്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും മൂന്ന് റണ്‍സ് ! 
 
അജിങ്ക്യ രഹാനെ, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് മുന്‍പാണ് ധോണി ഇത്തവണ ക്രീസിലെത്തിയത്. കളി അവസാനിച്ചപ്പോള്‍ മൂന്ന് പന്തില്‍ ഒരു റണ്‍സുമായി ധോണി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ധോണി ക്രീസിലെത്തുന്നത് കാത്ത് ആരാധകര്‍ കാത്തിരിക്കുകയാണെന്ന് മനസിലായപ്പോഴാണ് ടീം മാനേജ്‌മെന്റ് താരത്തെ ബാറ്റിങ്ങിനയച്ചത്. വലിയ ആരവത്തോടെയാണ് ധോണിയെ ആരാധകര്‍ സ്വാഗതം ചെയ്തതും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
MS Dhoni Mass Entry: ലൂസിഫറിലെ ലാലേട്ടനെ പോലെ തലയുടെ വരവ് ! ചെവി പൊത്തി റസല്‍ (വീഡിയോ)