അനുബന്ധ വാര്‍ത്തകള്‍
- Rohit Sharma: ഡൽഹിക്കെതിരെ മിന്നിച്ചു, നാല് റെക്കോർഡുകൾ സ്വന്തമാക്കി ഹിറ്റ്മാൻ
- ഫുള്‍ ടോസ് പോലും ബൗണ്ടറിയാക്കാത്ത ജഡേജ, തട്ടി മുട്ടി കളിക്കുന്ന പാണ്ഡ്യ; ഇവരെയും കൊണ്ടാണോ ഇന്ത്യ ലോകകപ്പ് കളിക്കാന്‍ പോകുന്നത്?
- Mumbai Indians: ആദ്യ ജയം നേടിയിട്ടും മുംബൈ ഇന്ത്യന്‍സ് ക്യാംപ് അത്ര ഹാപ്പിയല്ല ! കാരണം ഇതാണ്
- Explainer: Why Rajasthan Royals Wear Pink Jersey - രാജസ്ഥാന് റോയല്‍സ് പിങ്ക് ജേഴ്സി ധരിക്കാന്‍ കാരണം?
- മുങ്ങിത്താഴുന്ന മുംബൈയെ പൊക്കിവെയ്ക്കാൻ സൂര്യ വരുന്നു, സീൻ മാറ്റുമെന്ന പ്രതീക്ഷയിൽ ആരാധകർ
മായങ്ക് യാദവ് മങ്ങിയപ്പോൾ ഇങ്ങനെ ഒരുത്തനെ ഗുജറാത്ത് പ്രതീക്ഷിച്ച് കാണില്ല, ആരാണ് ഗുജറാത്തിനെ തകർത്ത യാഷ് ഠാക്കൂർ
Yash thakur
ഗുജറാത്തിന്റെ സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കികൊണ്ട് തുടങ്ങിയ യഷ് പതിനഞ്ചാമത്തെ ഓവറില്‍ വിജയ് ശങ്കറിനെയും പിന്നാലെ റാഷിദ് ഖാനെയും പുറത്താക്കി. അപകടകാരിയായ രാഹുല്‍ തെവാട്ടിയയെ നിക്കോളാസ് പൂരന്റെ കയ്യിലെത്തിച്ചതോടെ മത്സരം ലഖ്‌നൗവിന്റെ വരുതിയിലാക്കാനും യഷിന് സാധിച്ചു. വാലറ്റക്കാരന്‍ നൂര്‍ അഹമ്മദിനെ പുറത്താക്കാനായതോടെ 3.5 ഓവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
2023ലെ ലേലത്തില്‍ 45 ലക്ഷം രൂപ മുടക്കിയാണ് ലഖ്‌നൗ താരത്തെ ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ഉമേഷ് യാദവ്,ജിതേഷ് ശര്‍മ എന്നിവര്‍ക്കൊപ്പം വിദര്‍ഭയ്ക്ക് വേണ്ടിയാണ് യഷ് കളിക്കുന്നത്. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന്ം 67 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. യോര്‍ക്കറുകള്‍ അനായാസം എറിയാനുള്ള കഴിവ് അവസാന ഓവറുകളില്‍ യഷിനെ അപകടകാരിയാക്കുന്നു.