പുതിയ ഐപിഎല്‍ ടീമുകളെ എന്നറിയാം? കേരളത്തില്‍ നിന്ന് ടീമുണ്ടോ?

രേണുക വേണു| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (15:42 IST)

ഐപിഎല്‍ മഹാലേലം അടുത്തുവരുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. തങ്ങളുടെ പ്രിയതാരങ്ങള്‍ ഏതെല്ലാം ടീമിലേക്ക് എത്തുമെന്ന് അറിയാന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുകയാണ്. മഹാലേലത്തിനു മുന്നോടിയായി മറ്റൊരു സര്‍പ്രൈസ് കൂടി ആരാധകരെ കാത്തിരിക്കുകയാണ്. രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ ഐപിഎല്ലിലേക്ക് എത്തുന്നു. ഒക്ടോബര്‍ 25 ന് ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും.

ഏതൊക്കെയായിരിക്കും ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകള്‍ എന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ഒരു ടീം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും ആ ടീമിനെ ഇറക്കുകയെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. എന്തായാലും പുതിയ രണ്ട് ടീമുകളെ അറിയാന്‍ ഒക്ടോബര്‍ 25 വരെ കാത്തിരുന്നാല്‍ മതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :