പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്തേക്ക് !

രേണുക വേണു| Last Modified ബുധന്‍, 4 മെയ് 2022 (22:59 IST)

മുംബൈ ഇന്ത്യന്‍സിന് പുറമേ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ടീമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ചെന്നൈ 13 റണ്‍സിന് തോല്‍വി വഴങ്ങിയതോടെയാണ് പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്. ഈ സീസണില്‍ ചെന്നൈയുടെ പത്ത് കളികള്‍ പൂര്‍ത്തിയായി. ഇതില്‍ ഏഴിലും തോറ്റു. ശേഷിക്കുന്ന നാല് കളികളില്‍ നാലിലും ജയിച്ചാലും ചെന്നൈ ഇനി പ്ലേ ഓഫ് കാണില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :