സഞ്ജുവിന്റെ രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; എന്തുപറ്റിയെന്ന് ആരാധകര്‍

രേണുക വേണു| Last Modified ചൊവ്വ, 3 മെയ് 2022 (08:14 IST)

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.

മുംബൈ ഇന്ത്യന്‍സിനെതിരെ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് രാജസ്ഥാന്‍ കൊല്‍ക്കത്തയോടും തോറ്റത്. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച ടീമാണ് തുടര്‍ച്ചയായ രണ്ട് തോല്‍വികളോടെ ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ വെടിക്കെട്ട് ബാറ്റര്‍മാരുടെ വലിയ നിരയുണ്ടായിട്ടും കൂറ്റന്‍ സ്‌കോറിലേക്ക് എത്താന്‍ സാധിക്കാത്തതാണ് രാജസ്ഥാന് തലവേദനയാകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :