അനുബന്ധ വാര്ത്തകള്
- ഇനിയും എത്രനാൾ !, ആർസിബിയുടെ പരാജയത്തിന് പിന്നാലെ പെൺകുട്ടിയുടെ ചിത്രം വീണ്ടും വൈറലാകുന്നു
- നിരാശയുണ്ട്, മുംബൈ ഇന്ത്യൻസിന്റെ ദയനീയ പ്രകടനത്തിൽ ടിം ഡേവിഡ്
- ചരിത്രമെഴുതാൻ സഞ്ജു സാംസൺ, ഗുജറാത്തിന്റെ എതിരാളികളെ ഇന്നറിയാം
- കോലിയുടെ വമ്പൻ ഇന്നിംഗ്സ് ഉണ്ടാകും, കപ്പ് ഈ സാല ബാംഗ്ലൂരിന് തന്നെ!
- മധ്യ ഓവറുകളിൽ രാഹുൽ എന്ത് ചെയ്യുകയായിരുന്നു, തുറന്നടിച്ച് രവിശാസ്ത്രി
ഒരിക്കലും തകർക്കില്ലെന്ന് കരുതിയ കിംഗ് കോലിയുടെ റെക്കോർഡിൽ കണ്ണുവെച്ച് ബട്ട്ലർ, നേടാനാവുമോ സീസണിൽ അഞ്ചാം സെഞ്ചുറി?
ഒരു ഐപിഎൽ സീസണിൽ നാല് സെഞ്ചുറികൾ സ്വന്തമാക്കുക. ഒരു സീസണിൽ മാത്രം ആയിരത്തിനടുത്ത് റൺസ്. ഐപിഎല്ലിന്റെ ചരിത്രത്തിൽ മറ്റാരും അടുത്തകാലത്തൊന്നും എത്തിപ്പിടിക്കില്ലെന്ന് കരുതിയ നേട്ടമാണ് 2016 ഐപിഎൽ സീസണിൽ ഇന്ത്യയുടെ വിരാട് കോലി കുറിച്ചത്. സീസണിൽ നാല് സെഞ്ചുറികളാണ് അന്ന് താരം അടിച്ചുകൂട്ടിയത്.
എന്നാൽ 2022 ഐപിഎൽ സീസൺ പകുതിയാവുമ്പോഴേക്കും കോലിയുടെ റെക്കോർഡിന് ഭീഷണിയായി രാജസ്ഥാൻ താരം ജോസ് ബട്ട്ലർ ഉയർന്നുവന്നു. എന്നാൽ സീസൺ പകുതിയിൽ താരത്തിന്റെ താളം പിഴച്ചതോടെ വലിയ സ്കോറുകളുടെ പ്രവാഹം നിൽക്കുകയും ചെയ്തു. ഇത് കോലിയുടെ റെക്കോർഡിനെ സുരക്ഷിതമാക്കുമെന്ന് സൂചിപ്പിച്ചെങ്കിലും പ്ളേ ഓഫിലെ പ്രകടനത്തോടെ നാല് സെഞ്ചുറികളെന്ന കോലിയുടെ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് രാജസ്ഥാന്റെ ജോസേട്ടൻ.
ഐപിഎല്ലിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം കൂലിയിൽ നിന്ന് ഇനി സ്വന്തമാക്കാൻ കഴിയില്ലെങ്കിലും നാല് സെഞ്ചുറികളെന്ന നേട്ടം മറികടക്കാൻ ബാറ്റ്‌ലറിന് മുന്നിൽ ഒരവസരം കൂടിയുണ്ട്. നിലവിൽ സീസണിൽ 800ലേറെ റൺസ് ബട്ട്ലർ സ്വന്തമാക്കികഴിഞ്ഞു.
വിരാട് കോലിക്കും ഡേവിഡ് വാര്ണര്ക്കും ശേഷം സീസണിൽ 800ലേറെ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ജോസ് ബാറ്റ്‌ലർക്ക് സ്വന്തമായി. കലാശപോരാട്ടത്തിന്നാളെ രാജസ്ഥാൻ ഇറങ്ങുമ്പോൾ ടീമിന്റെ വിജയപ്രതീക്ഷകൾ ജോസ് ബട്ട്ലറുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരു സെഞ്ചുറി പ്രകടനത്തോടെ ബട്ട്ലർ രാജസ്ഥാൻ വിജയം ഉറപ്പാക്കുകയാണെങ്കിൽ വിരാട് കോലിയുടെ തകർക്കാനാവില്ലെന്ന് കരുതിയ റെക്കോർഡ് കൂടിയാകും ഫൈനലിൽ തകർന്നുവീഴുക.