കോലിയുടെ വമ്പൻ ഇന്നിംഗ്സ് ഉണ്ടാകും, കപ്പ് ഈ സാല ബാംഗ്ലൂരിന് തന്നെ!

അഭിറാം മനോഹർ| Last Modified വെള്ളി, 27 മെയ് 2022 (15:11 IST)
ഐപിഎല്ലിലെ രണ്ടാം പ്ളേഓഫിൽ രാജസ്ഥാൻ റോയല്സിനെതിരായ മത്സരത്തിന് മുൻപ് കോലിക്ക് പിന്തുണ അറിയിച്ച് ഓസീസ് താരം മാർനസ് ലാബുഷെയ്ൻ. കോലി വമ്പൻ ഇന്നിംഗ്സ് കളിക്കുമെന്നാണ് ട്വിറ്ററിലൂടെ താരം പറഞ്ഞത്.

ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. കൂലിയിൽ നിന്ന് വലിയ ഇന്നിംഗ്സ് വരുമെന്നും ഇത്തവണ കപ്പ് ആർസിബി നേടുമെന്നുമാണ് പറഞ്ഞിരിക്കുന്നത്.അതേസയം സീസണിൽ മോശം ഫോമിലാണ് കോലി. 3 തവണ സീസണിൽ താരം ഡക്കാവുകയും ചെയ്തിരുന്നു. സീസണിലെ 15 മത്സരങ്ങളിൽ നിന്ന് 23 ശരാശരിയിൽ 334 റൺസാണ് കോലി നേടിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :