ഇനിയും എത്രനാൾ !, ആർസിബിയുടെ പരാജയത്തിന് പിന്നാലെ പെൺകുട്ടിയുടെ ചിത്രം വീണ്ടും വൈറലാകുന്നു

അഭിറാം മനോഹർ| Last Modified ശനി, 28 മെയ് 2022 (11:08 IST)
ഈ സാല കപ്പ് നമ്മദേ, 2008 സീസൺ മുതൽ ഐപിഎല്ലിൽ സ്ഥിരമായി മുഴങ്ങികേൾക്കുന്ന സ്ലോഗണാണിത്. ഐപിഎല്ലിലെ വമ്പൻ താരങ്ങളെല്ലാം അണിനിരന്നിട്ടും 15 വർഷ ചരിത്രത്തിൽ ഒരിക്കൽ പോലും കുട്ടിക്രിക്കറ്റിന്റെ കിരീടം നേടാനായില്ല എന്നത് ആർസിബിയെ സംബന്ധിച്ച് ഒരു നാണക്കേട് തന്നെയെന്ന് പറയേണ്ടി വരും.

എന്നാൽ എത്ര സീസണുകൾ പരാജയത്തിൽ ഒടുങ്ങിയാലും ടീമിനെ നെഞ്ചോട് ചേർക്കുന്ന ആരാധകക്കൂട്ടമാണ് ആർസിബിക്കുള്ളത്. ഒരു പക്ഷെ ടൂർണമെന്റിൽ മറ്റൊരു ടീമിനും ഇക്കാര്യം അവകാശപ്പെടാനാവില്ല. തോൽവികൾ തളർത്താത്ത ഓരോ വർഷവും ഐപിഎല്ലിൽ ഈ സാല നാമദേന്ന് പറയുന്ന ആരാധകക്കൂട്ടത്തിൽ നിന്നും ആർസിബി കപ്പ് നേടാതെ വിവാഹം കഴിക്കില്ല എന്ന പ്ലക്കാർഡ്‌ ഉയർത്തിയ യുവതിയുടെ ചിത്രം ഈ സീസണിൽ വൈറലായിരുന്നു.

ഇപ്പോഴിതാ പ്ളേ ഓഫിൽ വീണ്ടും അടിപതറിയതോടെ ഈ ചിത്രം വീണ്ടും വൈറലായിരിക്കുകയാണ്. ആരാധകരും മുൻ ഇന്ത്യൻ താരങ്ങളുമെല്ലാം ആർസിബി പരാജയപ്പെട്ടതോടെ ചിത്രവുമായി രംഗത്തെത്തി. തമാശരൂപേണ എല്ലാവരും ഇത് ആസ്വദിച്ചെങ്കിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :