ചരിത്രമെഴുതാൻ സഞ്‍ജു സാംസൺ, ഗുജറാത്തിന്റെ എതിരാളികളെ ഇന്നറിയാം

അഭിറാം മനോഹർ| Last Modified വെള്ളി, 27 മെയ് 2022 (16:03 IST)
ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ എതിരാളികൾ ആരെന്ന് ഇന്നറിയാം. മലയാളി താരം സഞ്‍ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഫാഫ് ഡുപ്ലെസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകൻറെ കീഴിലുള്ള ടീം ഫൈനൽ പ്രവേശനം നേടുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ.

ആദ്യ ക്വാളിഫയിങ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മത്സരത്തിൽ വിജയിക്കാൻ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. ഡേവിഡ് മില്ലറുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഗുജറാത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ന് ക്വാളിഫയർ മത്സരത്തിൽ ഇറങ്ങുമ്പോൾ സഞ്ജു സാംസൺ,ജോസ് ബട്ട്ലർ എന്നിവരുടെ പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്നത്.

അതേസമയം രജത് പാട്ടിദാറിന്റെ അപ്രതീക്ഷിത സെഞ്ചുറി പ്രകടനമാണ് ബെംഗളുരുവിനെ കഴിഞ്ഞ മത്സരത്തിൽ വിജയിക്കാൻ സഹായിച്ചത്. രാജ്യത്തിനൊപ്പം ഫാഫ് ഡുപ്ലെസി,കോലി,മാക്‌സ്‌വെൽ എന്നിവരിൽ ആരെങ്കിലും ഫോമിലേക്കുയർന്നാൽ ആർസിബിയെ പിടിച്ചുകെട്ടുക എന്നത് രാജസ്ഥാന് ബുദ്ധിമുട്ടാകും. ടൂർണമെന്റിൽ സഞ്‍ജുവും ഹസരങ്കയും തമ്മിലുള്ള പോരാട്ടത്തിനും ആരാധകർ ഇന്ന് സാക്ഷ്യം വഹിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :