1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. MI vs GT Suryakumar yadav flop again

ഔട്ട് ഓഫ് റൺസാണോ ചേട്ടാ, വീണ്ടും നിരാശപ്പെടുത്തി സൂര്യ, കാത്തിരിക്കുന്നത് വലിയ തിരിച്ചടി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരു സിക്‌സും ഫോറും പറത്തി പ്രതീക്ഷ നല്‍കിയെങ്കിലും 10 പന്തില്‍ 15 റണ്‍സ് നേടി സൂര്യകുമാര്‍ യാദവ് പുറത്തായിരുന്നു.

MI vs GT, Suryakumar Yadav, IPL News, Suryakumar Yadav Batting
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ മോശം ബാറ്റിംഗ് ഫോം തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരു സിക്‌സും ഫോറും പറത്തി പ്രതീക്ഷ നല്‍കിയെങ്കിലും 10 പന്തില്‍ 15 റണ്‍സ് നേടി സൂര്യകുമാര്‍ യാദവ് പുറത്തായിരുന്നു. കഗിസോ റബാദയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. രോഹിത് ശര്‍മയില്ലാതെയിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിലെ സീനിയര്‍ താരമെന്ന നിലയില്‍ ഇറങ്ങുന്ന സൂര്യ മികവ് കാണിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
 
കഗിസോ റബാഡയെ തന്റെ സിഗ്‌നേചര്‍ ഷോട്ടിലൂടെ സിക്‌സര്‍ പറത്തിയ സൂര്യകുമാര്‍ തന്റെ നല്ല കാലത്തിന്റെ ലാഞ്ചന കാണിച്ച ശേഷമാണ് മടങ്ങിയത്. ഐപിഎല്ലില്‍ കളിച്ച 6 മത്സരങ്ങളില്‍ നിന്ന് 106 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ജേഴ്‌സിയിലും മോശം പ്രകടനമാണ് സൂര്യ നടത്തുന്നത്. ഐപിഎല്ലിലും ഇതേ ഫോം തുടരുന്ന സൂര്യയെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയാനുള്ള സാധ്യത ഏറെയാണ്. ലോകകപ്പ് നേടിയ നായകനാണെങ്കിലും ബാറ്ററെന്ന നിലയില്‍ ലോകകപ്പ് ക്യാമ്പയിനില്‍ സൂര്യ പരാജയമായിരുന്നു. സൂര്യയുടെ ബാറ്റിംഗ് പൊസിഷനില്‍ തന്നെ കളിക്കുന്ന ശ്രേയസ് അയ്യര്‍ പഞ്ചാബ് കിംഗ്‌സ് നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതോടെ ശ്രേയസിനെ സൂര്യയ്ക്ക് പകരം ബിസിസിഐ പരിഗണിക്കാന്‍ സാധ്യത ഏറെയാണ്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Tilak varma : അടിയോടടിയുമായി തിലക്, ഗംഭീര സെഞ്ചുറി: ബെൻ സ്റ്റോക്സിനും മില്ലർക്കുമൊപ്പം എലൈറ്റ് ലിസ്റ്റിൽ