അനുബന്ധ വാര്‍ത്തകള്‍
- Shubman Gill : ഫോര്‍മാറ്റ് ഏതും ആകട്ടെ സെഞ്ചുറി അടിച്ചാണ് ശീലം, അപൂര്‍വനേട്ടം സ്വന്തമാക്കി ശുഭ്മാന്‍ ഗില്‍
- Bhuvaneswar Kumar: നിങ്ങള്‍ക്കയാളെ അവഗണിക്കാനാവില്ല, അഞ്ച് വിക്കറ്റ് നേട്ടവുമായി ഭുവി: ഇരട്ട റെക്കോര്‍ഡ് നേട്ടം
- Sanju samson: എന്ത് ചോദിച്ചാലും എനിക്കറിയില്ലെന്നാണ് സഞ്ജുവിന്റെ ഉത്തരം, അത് തന്നെയാണ് അവന്റെ പ്രശ്നവും, രൂക്ഷവിമര്‍ശനവുമായി ആകാശ് ചോപ്ര
- തെല്ലും ഉത്തരവാദിത്വം കാണിക്കുന്നില്ല, സഞ്ജുവിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂട്ടുന്ന പ്രകടനം: ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് വിമർശനം
- Rajasthan Royals: എല്ലാ പ്രതീക്ഷയും അവസാനിച്ചിട്ടില്ല, രാജസ്ഥാൻ റോയൽസിന് ഇനിയും പ്ലേ ഓഫിൽ കയറാം, പക്ഷേ... സാധ്യതകൾ ഇങ്ങനെ
Arjun Tendulkar: അർജുൻ ടെൻഡുൽക്കറിനെ പട്ടി കടിച്ചു
ഐപിഎല്ലില്‍ ഇന്ന് ലഖ്നൗവും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ആവേശകരമായ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. മത്സരത്തിന് മുന്‍പ് മുംബൈ താരങ്ങളും ലഖ്നൗ താരങ്ങളും തമ്മില്‍ സൗഹൃദം പുതുക്കുന്നതിനിടെ അര്ജുന് ടെന്‍ഡുല്‍ക്കര്‍ തന്നെ പട്ടി കടിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. തന്റെ സുഹൃത്തുക്കളായ യുധ്വീര് മൊഹ്സിന്‍ ഖാന് എന്നിവരോടാണ് പട്ടി കടിച്ച കാര്യത്തെ പറ്റി അര്ജുന് പറയുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുകയാണ് ലഖ്നൗ സൂപ്പര്‍ ജയന്‍്സ് ടീം അധികൃതര്‍.
മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഈ സീസണിലെ ചില മത്സരങ്ങളില്‍ അര്ജുന് ടെന്‍ഡുല്‍ക്കറും ഇക്കുറി കളിച്ചിരുന്നു. നിലവില്‍ 7 മത്സരങ്ങളില്‍ നിന്നും 12 പോയന്റുമായി മുംബൈ ഐപിഎല്‍ പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ന് ലഖ്നൗവുമായി നടക്കുന്ന മത്സരം മുംബൈയ്ക്ക് നിര്‍ണായകമാണ്. മത്സരത്തിന്റെ തലേന്ന് സൗഹൃദം പുതുക്കുന്നതിനിടെയാണ് അര്ജുന് പട്ടി കടിച്ച കാര്യം സുഹൃത്തുക്കളുമായി പങ്കുവെച്ചത്. അര്‍ജുനോട് ശ്രദ്ധപുലര്‍ത്താന്‍ സുഹൃത്തുക്കള്‍ നിര്‍ദേശിക്കുന്നതും വീഡിയോയില്‍ കാണാം.