Sanju samson: എന്ത് ചോദിച്ചാലും എനിക്കറിയില്ലെന്നാണ് സഞ്ജുവിന്റെ ഉത്തരം, അത് തന്നെയാണ് അവന്റെ പ്രശ്‌നവും, രൂക്ഷവിമര്‍ശനവുമായി ആകാശ് ചോപ്ര

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 മെയ് 2023 (18:05 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവുമായുള്ള നിർണായകമത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇത്തരമൊരു സാഹചര്യത്തിൽ രാജസ്ഥാൻ എന്തുകൊണ്ടാണ് ഇങ്ങനൊരു ഗെയിം കളിച്ചതെന്ന് മനസിലാകുന്നില്ലെന്നും നായകനെന്ന നിലയിൽ സഞ്ജുവിൻ്റെ മനോഭാവം തീർത്തും പരാജയമാണെന്നും ചോപ്ര പറയുന്നു.

പവർപ്ലേയിൽ തന്നെ രാജസ്ഥാന് തങ്ങളുടെ 5 വിക്കറ്റും നഷ്ടമായി. അതിന് ശേഷം പിന്നെ എന്താണ് ബാക്കിയുള്ളത്. നിങ്ങൾ എന്താണ് ചെയ്തതെന്ന് മനസിലാക്കാൻ കഴിയുന്നില്ല. ടൂർണമെൻ്റിലെ നിർണായകമായ മത്സരമാണ്. 112 റൺസിൻ്റെ വ്യത്യാസം വലിയ തിരിച്ചടി നൽകും. ഇതെങ്കിലും മനസിലാക്കിയിട്ട് കളിക്കണമായിരുന്നു. സഞ്ജു,യശ്വസി ജയ്സ്വാൾ,ജോസ് ബട്ട്‌ലർ എന്നിവർ കളിച്ചില്ലെങ്കിൽ മറ്റുള്ളവരും കളിക്കുന്നില്ല. യശ്വസിയും ബട്ട്‌ലറും ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് പുറത്തായത്. സഞ്ജുവിൻ്റെ ഷോട്ട് എന്തെന്ന് തന്നെ മനസിലാകുന്നില്ല. സഞ്ജുവിനോട് ചോദിക്കുമ്പോൾ എനിക്കറിയില്ലെന്നാണ് ഓരോ തവണയും സഞ്ജു പറയുന്നത്. അത് തന്നെയാണ് സഞ്ജുവിൻ്റെ പ്രശ്നം. ആകാശ് ചോപ്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :