‘കാണാതെ പോയ’ പിരമിഡ് ഗൂഗിള്‍ എര്‍ത്ത് കണ്ടെത്തി!

ലണ്ടന്‍| WEBDUNIA|
PRO
PRO
പിരമിഡുകളുടെ നാടായ ഈജിപ്തില്‍, വിദഗ്ദ്ധരുടെ കണ്ണില്‍പ്പെടാതെ പോയ രണ്ട് പിരമിഡ് കോം‌പ്ലക്സുകള്‍ ഗൂഗിള്‍ എര്‍ത്ത് സാറ്റ്‌ലൈറ്റ് വഴി കണ്ടെത്തി. അപൂര്‍വ്വ ആകൃതിയും ഏറെ പ്രത്യേകതകളുമുള്ള പിരമിഡുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ തമ്മില്‍ പരസ്‌പരം 90 മൈല്‍ അകലമുള്ളതായി സാറ്റ്‌ലൈറ്റ് ആര്‍ക്കിയോളജി റിസര്‍ച്ചര്‍ എയിഞ്ചലാ മൈക്കള്‍ പറഞ്ഞു.

ഉത്തര ഈജിപ്ത് നഗരമായ അബു സിന്‍ന്ദില്‍ നിന്ന് പന്ത്രണ്ട് മൈല്‍ അകലെയാണ് ആദ്യ പിരമിഡ് കാണപ്പെട്ടത്. 620 അടിയോളം വ്യാപിച്ച് കിടക്കുന്ന ഈ പിരമിഡ് ലോകത്തിലെ ഏറ്റവും വലിയ പിരമിഡിനെക്കാളും മൂന്ന് മടങ്ങ് വ്യാപ്‌തിയുള്ളതാണ്.

90 മൈല്‍ അകലെ വടക്കന്‍ നഗരമായ ഫയൂം ഒയാസിസിലാണ് രണ്ടാമത്തെ പിരമിഡ്. നാലു വശങ്ങളുള്ള ഈ പിരമിഡിന് സാ‍രമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പിരമിഡിന് ഏകദേശം 150 അടി ഉയരമുള്ളതായി കണക്കാക്കപ്പെടുന്നു. പുരാതന നഗരമായ ദിമായിലെ പിരമിഡുകളുടെ ദൃശ്യങ്ങളും സാറ്റ്‌ലൈറ്റ് പുറത്തുവിട്ടിട്ടുണ്ട്.

ഇരുണ്ട നിറത്തോടുകൂടിയ ഈ പിരമിഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് മണ്‍കട്ടകള്‍, കല്ലുകള്‍ എന്നിവ ഉപയോഗിച്ചാണ്. ഈ പിരമിഡുകളെക്കുറിച്ച് ആധികാരികമായി ഗവേഷണം നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ചരിത്രകാരന്മാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :