ദുല്‍ക്കര്‍ സല്‍മാന്‍റെ പുതിയ ചിത്രം - ഇന്ത്യാനാ ജോണ്‍സ് ?
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
ഡോ. ഹെന്‍ട്രി വാള്‍ട്ടണ്‍ ഇന്ത്യാനാ ജോണ്‍സ് ജൂനിയര്‍. ഇദ്ദേഹം ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ്. സൃഷ്ടിച്ചതോ, ഹോളിവുഡിലെ താപ്പാനകളായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗും ജോര്‍ജ് ലൂക്കാസും. ആക്ഷന്‍ സിനിമകളില്‍, നോവലുകളില്‍, കോമിക്കുകളില്‍, വീഡിയോ ഗെയിമുകളിലെല്ലാം ഇന്ത്യാനാ ജോണ്‍സ് നിറഞ്ഞുനിന്നു. ഇപ്പോഴും ഇന്ത്യാനാ ജോണ്‍സിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള സിനിമകള്‍ ഹോളിവുഡില്‍ ജനിക്കുന്നു. 2008ല്‍ പുറത്തിറങ്ങിയ ഇന്ത്യാനാ ജോണ്‍സ് ആന്‍റ് ദി കിംഗ്ഡം ഓഫ് ദി ക്രിസ്റ്റല്‍ സ്കള്‍ ആണ് ഈ ഫ്രാഞ്ചൈസിയിലെ അവസാന സിനിമ.
മലയാളത്തിലും ഒരു ഇന്ത്യാനാ ജോണ്‍സ് അവതരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയുടെ പുതിയ ഹരമായ ദുല്‍ക്കര്‍ സല്‍മാന്‍റെ പുതിയ ചിത്രത്തിന് ‘ഇന്ത്യാനാ ജോണ്‍സ്’ എന്ന് പേരിട്ടെന്നാണ് സൂചന. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്‍റെ ഫോട്ടോ ഷൂട്ട് ഒക്ടോബര്‍ ആദ്യവാരം നടക്കും. ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കാനാന് മാര്‍ട്ടിന്‍ പ്രക്കാട്ട് ആലോചിക്കുന്നത്.
സെക്കന്‍റ് ഷോയും ഉസ്താദ് ഹോട്ടലും വന്‍ വിജയമായതോടെ ദുല്‍ക്കര്‍ സല്‍മാന്‍ മലയാളത്തിലെ ഏറ്റവും ഹോട്ട് താരമായി മാറിക്കഴിഞ്ഞു. ദുല്‍ക്കറിനെ കേന്ദ്രമാക്കി പ്രമുഖ സംവിധായകര്‍ പ്രൊജക്ടുകള്‍ ആലോചിച്ചുവരികയാണ്.
മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ആദ്യ ചിത്രമായ ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അത് വന്‍ ഹിറ്റായ ചിത്രമാണ്. അതിന് ശേഷം ഇതുവരെ മമ്മൂട്ടിയുടെ ഒരു സിനിമയും ബോക്സോഫീസില്‍ വിജയം കണ്ടിട്ടില്ല.