ഇന്ത്യാനാ ജോണ്‍സ് അല്ല; ദുല്‍ക്കറിന്റേത് തമാശച്ചിത്രം!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇന്ത്യാനാ ജോണ്‍സ് ജൂനിയര്‍ എന്ന ഹോളിവുഡ് സാങ്കല്‍പ്പിക കഥാപാത്രത്തെ അടിസ്ഥാനമാക്കി മലയാളത്തില്‍ സിനിമ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ‘ഇന്ത്യാനാ ജോണ്‍സ്’ എന്ന ചിത്രമൊരുക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യം സംവിധായകന്‍ നിഷേധിച്ചിരിക്കുകയാണ്. താന്‍ അടുത്ത ചെയ്യുന്നത് സാഹസികചിത്രമായിരിക്കില്ലെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.

എന്റെ പുതിയ ചിത്രത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇന്ത്യാനാ ജോണ്‍സിനെക്കുറിച്ചുള്ള ചിത്രമല്ല എന്റെത്. സാഹസികസിനിമയുമല്ല. ഒരു തമാ‍ശച്ചിത്രമായിരിക്കും. ചിത്രത്തിന്റെ തിരക്കഥ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചിത്രീകരണം തുടങ്ങാന്‍ വൈകും - മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ഒന്നാമത്തെ ചിത്രമായ ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അത് വന്‍ ഹിറ്റായ ചിത്രമാണ്. സെക്കന്‍ഡ് ഷോയും ഉസ്താദ് ഹോട്ടലും വന്‍ വിജയമായതോടെ ദുല്‍ക്കര്‍ സല്‍മാന്‍ യുവ സൂപ്പര്‍ സ്റ്റാറായി മാറുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :