ആധുനിക കാലഘട്ടത്തില്‍ ഇന്‍റര്‍നെറ്റ് ദൈവത്തിന്റെ വരദാനമാണെന്ന് മാര്‍പാപ്പ പറഞ്ഞു. ലോക വാര്‍ത്താവിനിമയ ദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ പുതുതലമുറ മാധ്യമത്തെ വാഴ്ത്തിയത്.
കത്തോലിക്കര്‍ ധൈര്യത്തോടെ ഡിജിറ്റല്‍ ലോകത്തെ പൗരന്മാരാകണമെന്നും മാര്‍പാപ്പ ജനങ്ങളോടായി പറഞ്ഞു. 'ഒത്തുചേരാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള അനന്ത സാധ്യതകളാണ് ഇന്‍റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നത്. തീര്‍ച്ചയായും അത് ശുഭകരമായ ഒന്നാണ്. ദൈവത്തിന്റെ സമ്മാനം.
നമ്മുടെ സന്ദേശങ്ങള്‍ വേദനകളകറ്റുന്ന ലേപനവും ഹൃദയത്തെ ഉല്ലസിപ്പിക്കുന്ന വീഞ്ഞുമായി മാറട്ടെ' സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ 24 മണിക്കൂറും ഡിജിറ്റല്‍ ലോകത്ത് ജീവിച്ച് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ ഉപദേശിക്കുന്നു.
മാര്‍പാപ്പ ട്വിറ്റര്‍ സൈറ്റില്‍ സജീവാംഗമാണ്. ഒരു കോടിയിലേറെ ജനങ്ങളാണ് ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നത്.