ദൃശ്യം - ആദ്യവാരം 5.5 കോടി കളക്ഷന്‍, മോഹന്‍ലാല്‍ മെഗാഹിറ്റുകളുടെ ദൈവം!

WEBDUNIA|
PRO
ദൃശ്യം വമ്പന്‍ ഹിറ്റായി മാറുകയാണ്. ഈ വര്‍ഷത്തെ എന്നല്ല, സമീപകാല വര്‍ഷങ്ങളിലൊന്നും കാണാന്‍ കഴിയാതിരുന്ന ഒരു പ്രതിഭാസമായി ദൃശ്യം മാറിയിരിക്കുന്നു. എല്ലാ തിയേറ്ററുകളിലും എല്ലാ ഷോകളും ഹൌസ്ഫുള്‍. ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍. കണ്ടവര്‍ കണ്ടവര്‍ വീണ്ടും വീണ്ടും കാണുന്ന അപൂര്‍വ കാഴ്ച. ദൃശ്യം ആദ്യവാരം 5.5 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി ബ്ലോക്ക് ബസ്റ്ററായി മാറിക്കഴിഞ്ഞു.

മെഗാഹിറ്റുകളുടെ ഉസ്താദാണ് മോഹന്‍ലാല്‍. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങള്‍ മോഹന്‍ലാലിന്‍റെ പേരിലാണ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമകള്‍ ഓരോ കാലഘട്ടത്തിലും സൃഷ്ടിച്ച് താരചക്രവര്‍ത്തിയായ മഹാനടനാണ് മോഹന്‍ലാല്‍. ആ വലിയ പട്ടികയ്ക്കൊപ്പം ഇപ്പോള്‍ ദൃശ്യം എന്ന ഗംഭീര സിനിമയും.

മോഹന്‍ലാലിന്‍റെ പേരില്‍ കുറിക്കപ്പെട്ട ഹിറ്റുകള്‍ക്ക് കണക്കില്ല. അദ്ദേഹത്തിന്‍റെ കരിയര്‍ പരിശോധിച്ചാല്‍ അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും ഹിറ്റ് പട്ടികയില്‍ ഇടം കിട്ടിയിട്ടുണ്ടെന്ന് കാണാം. ദൃശ്യം ഒരു വലിയ വിജയചിത്രം എന്നതിലുപരി ഒരു മികച്ച സിനിമ കൂടിയാണ്. ആ സിനിമ സംസാരിക്കുന്നത് സ്നേഹത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചുമാണ്. ഇങ്ങനെയുള്ള സബ്ജക്ടില്‍ മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ചപ്പോഴൊക്കെയും വലിയ വിജയങ്ങള്‍ പിറന്നിരുന്നു. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പം ചര്‍ച്ച ചെയ്ത ഏതാനും മോഹന്‍ലാല്‍ ഹിറ്റുകളിലേക്ക് സഞ്ചരിക്കാം!

അടുത്ത പേജില്‍ - എല്ലാം നഷ്ടപ്പെട്ടു, ആയുസ്സ് മാത്രം ബാക്കി!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :