ജയിലില്‍ത്തന്നെ തീര്‍ക്കാന്‍ ചിലര്‍ ആഗ്രഹിച്ചിരുന്നു, ഉപദ്രവിച്ചവര്‍ക്കുള്ളത് ദൈവം കൊടുത്തോളുമെന്നും മെല്‍‌വിന്‍ പാദുവ

കണ്ണൂര്‍| WEBDUNIA|
PRO
''എന്നെ ജയിലില്‍ത്തന്നെ തീര്‍ക്കാന്‍ ചിലര്‍ ആഗ്രഹിച്ചിരുന്നു. അല്ലെങ്കില്‍ ആറു വര്‍ഷം മുമ്പുതന്നെ മോചനം കിട്ടേണ്ടതാണ്''-ജയില്‍മോചിതനായ ശേഷം മെല്‍വിന്‍ പാദുവ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

പാദുവ അടക്കം 13 പേരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതരായത്. മെല്‍വിന്‍ പാദുവയടക്കം 22 പേരെ മോചിപ്പിക്കണമെന്ന് ജയില്‍ ഉപദേശക സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

മോചനം വൈകിപ്പിച്ച ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബിനെതിരെ കോടതിയെ സമീപിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എനിക്കു പരാതിയൊന്നുമില്ലെന്നും അയാള്‍ക്കുള്ളത് ദൈവം കൊടുക്കുമെന്നും മെല്‍വിന്‍ പറഞ്ഞു.

19 വര്‍ഷമാണ് മെല്‍‌വിന്‍ തടവ് ശിക്ഷ അനുഭവിച്ചത്, 1994ല്‍ ജയന്തി ജനത എക്‌സ്പ്രസില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം തൃപ്പൂണിത്തുറ കോട്ടപ്പുറം ഏറനാട്ട് വീട്ടില്‍ മെല്‍വിന്‍ പാദുവയെ 14 വര്‍ഷം ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

ശിക്ഷാകാലാവധി 2009ല്‍ അവസാനിച്ചിട്ടും മെല്‍വിന്‍ ജയില്‍മോചിതനായില്ല.മോചനം കാത്ത് ജയിലില്‍ തുടര്‍ന്ന മെല്‍വിന് 2011 മാര്‍ച്ചില്‍ ഹൈക്കോടതി പരോള്‍ നല്‍കി. എന്നാല്‍ പരോളിനിടെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മെല്‍വിനെ വീണ്ടും അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :