മണ്ടേലയുടെ മരിച്ചുകിടക്കുന്ന ഫോട്ടോ വ്യാജമാണെന്ന് തെളിഞ്ഞു!

പ്രിട്ടോറിയ| WEBDUNIA|
PTI
PTI
നെല്‍സണ്‍ മണ്ടേലയുടെ മരിച്ചുകിടക്കുന്ന ചിത്രം എന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു. 1992 ജൂലായ് രണ്ടിന് ഡര്‍ബനില്‍ വെച്ച് എഎഫ്‌പി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണ് മണ്ടേല മരിച്ചുകിടക്കുന്ന ചിത്രം എന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചത്. എഎഫ്പി തന്നെയാണ് ഈ തെറ്റിദ്ധാരണ മാറ്റിയത്.

1992 എടുത്ത ചിത്രവും ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രവും എഎഫ്‌പി വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. ഇതോടെ രണ്ട് ചിത്രങ്ങളും ഒന്ന് തന്നെയാണെന്ന് വ്യക്തമാകുകയും ചെയ്തു. എന്നാല്‍ വ്യാജചിത്രം പ്രചരിപ്പിച്ചത് ആരാണെന്ന് വ്യക്തമല്ല.

മരണശേഷമുള്ള മണ്ടേലയുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നതിനോട് അദ്ദേഹത്തിന്റെ കുടുംബത്തിന് താല്പര്യമില്ല. ഈ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുമില്ല. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് ചിത്രങ്ങളെടുക്കാന്‍ അനുവാദമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :