ദൌത്യം പൂര്‍ത്തിയായെന്ന് എഡ്വേര്‍ഡ് സ്നോഡന്‍

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
യു എസ് ഭരണകൂടം പൗരന്‍മാരുടെ ഫോണ്‍ ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത ജനങ്ങളെ അറിയിക്കാന്‍ സാധിച്ചതോടെ തന്റെ ലക്ഷ്യം പൂര്‍ത്തിയായെന്ന് എഡ്വേര്‍ഡ് സനോഡന്‍. വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌നോഡന്റെ തുറന്നു പറച്ചില്‍. യു എസ് ഭരണകൂടം പൗരന്‍മാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട് ആറുമാസത്തിന് ശേഷമാണ് സ്‌നോഡന്റെ പരസ്യ പ്രതികരണം. ജൂണില്‍ റഷ്യയിലെത്തിയ ശേഷം ഇതാദ്യമായാണ് ഒരു മാധ്യമത്തിന് സ്‌നോഡന്‍ അഭിമുഖം നല്‍കുന്നത്.

തന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യം, ഭരണകൂടം ജനങ്ങളുടെ സ്വകാര്യതയില്‍ എത്രത്തോളം ഇടപെടുന്നുവെന്ന് അറിയിക്കുകയായിരുന്നുവെന്നും സ്‌നോഡന്‍ കൂട്ടിച്ചേര്‍ത്തു. പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത് ഭരണഘടനാവിരുദ്ധമാണെന്ന് കഴിഞ്ഞ ആഴ്ച ഫെഡറല്‍ ജഡ്ജിന്റെ വിമര്‍ശനമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് യുഎസ് ഭരണകൂടം പ്രിസം പദ്ധതിയുടെ ഭാഗമായി ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത സി ഐ എ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആയിരുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ ഗാര്‍ഡിയന്‍ പത്രത്തിലൂടെ പുറത്തുവിട്ടത്. വിക്കീലീക്‌സിനു ശേഷം അമേരിക്കന്‍ ഭരണകൂടത്തെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ വെളിപ്പെടുത്തലായിരുന്നു ഇത്. മൈക്രോസോഫ്റ്റ്, യാഹു, ഗൂഗിള്‍ എന്നിവയടക്കം ഒന്‍പത് ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും രഹസ്യാന്വേഷ സംഘടനകള്‍ ചോര്‍ത്തുന്നുവെന്നായിരുന്നു സ്‌നോഡന്റെ വെളിപ്പെടുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :