സ്ഫോടനം: മൂണും ഒബാമയും അപലപിച്ചു

വാഷിംഗ്ടണ്‍| WEBDUNIA|
PTI
മുംബൈയില്‍ ബുധനാഴ്ച നടന്ന സ്ഫോടന പരമ്പരയെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും അപലപിച്ചു.

ആക്രമണത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്നും ഇന്ത്യന്‍ ജനതയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും മൂണ്‍ പറഞ്ഞു.

ഇന്ത്യ യുഎസിന്റെ ഏറ്റവുമടുത്ത സുഹൃദ് രാജ്യമാണെന്ന് പറഞ്ഞ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും പറഞ്ഞു.

സ്ഫോടനത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഒബാമ മുംബൈ സ്ഫോടനങ്ങളില്‍ പരുക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :