ഒബാമയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജര്‍!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
യുഎസ് പ്രസിഡന്റ് ബരാക് ജനിച്ചത് എവിടെയാണ്? ഈ സംശയം ഉയര്‍ത്തിവിട്ടത് കണ്‍സര്‍‌വേറ്റീവ് പാര്‍ട്ടിക്കാരാണ്. ഒബാമ യുഎസില്‍ അല്ല ജനിച്ചതെന്ന പ്രചരണത്തില്‍ സഹികെട്ട് വൈറ്റ്‌ഹൌസ് അധികൃതര്‍ തന്നെ അതിനു വ്യക്തമായ മറുപടി നല്‍കി. ഒബാമയുടെ ജനന സര്‍ട്ടിഫിക്കറ്റ് വൈറ്റ്‌ഹൌസിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു.

ഒബാ‍മ ഹവായിലെ ഹോണോലുലുവിലാണ് ജനിച്ചത് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ അധികൃതരും ഒബാമയുടെ അമ്മയും ഒപ്പുവച്ചിട്ടുണ്ട്.

തന്റെ ജനന സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് ഉയരുന്ന വിവാദങ്ങള്‍ രാജ്യത്തിന് ഗുണം ചെയ്യില്ല എന്നാണ് പ്രസിഡന്റ് കരുതുന്നത് എന്ന് വൈറ്റ്‌ഹൌസ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡാന്‍ ഫീഫര്‍ വെബ്സൈറ്റില്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നു. വിവാദം ടിവിക്കും രാഷ്ട്രീയത്തിനും ഗുണപ്രദമായിരിക്കാം. എന്നാല്‍, അത് രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ നിന്ന് ശ്രദ്ധതിരിയാന്‍ കാരണമായാല്‍ അത് അമേരിക്കക്കാര്‍ക്ക് ഗുണം ചെയ്യില്ല എന്നും സന്ദേശത്തില്‍ പറയുന്നു.

ഒബാമ യുഎസില്‍ അല്ല ജനിച്ചത് എന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം വൈറ്റ്‌ഹൌസ് പലതവണ നിഷേധിച്ചിട്ടും ഒബാമയ്ക്ക് രാജ്യത്തിന്റെ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ യോഗ്യതയില്ല എന്ന പ്രചരണം ശക്തമായി തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :