സൊമാലിയയില്‍ ചുഴലിക്കാറ്റ്; 140 മരണം

മൊഗഡിഷു| WEBDUNIA|
PRO
ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലുണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ 140 മരണം. അര്‍ധ സ്വയം ഭരണപ്രദേശമായ പുണ്ട്‌ലാന്‍ഡിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സൊമാലിയന്‍ തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതേത്തുടര്‍ന്ന് തീരപ്രദേശങ്ങളായ ഐല്‍, ദംഗരോയൊ, പുണ്ട്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി.

ഒട്ടേറെപ്പേരെ കാണാതായതായും മരണസംഖ്യ 300 വരെയെത്താമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഒരുലക്ഷത്തോളം വളര്‍ത്തുമൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. ദുരന്ത ബാധിത മേഖലകളില്‍ ഭക്ഷണവും വൈദ്യസഹായവുമെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.

ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളില്‍ 10 ലക്ഷം ഡോളര്‍ (6.3 കോടി രൂപ) അടിയന്തര സഹായം നല്‍കുമെന്ന് പ്രസിഡന്‍റ് ഹസ്സന്‍ ശൈഖ് മുഹമ്മദ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :