സുഹൃത്തുക്കളായ യുവതിയേയും യുവാവിനേയും ഒളിച്ചോടാന്‍ സഹായിച്ചതിന് പതിനാറുകാരിയെ ജീവനോടെ തീ കൊളുത്തി

സുഹൃത്തുക്കളായ യുവതിയേയും യുവാവിനേയും ഒളിച്ചോടാന്‍ സഹായിച്ചതിന് പതിനാറുകാരിയെ ബന്ധുക്കള്‍ ജീവനോടെ തീ കൊളുത്തി. ഒളിച്ചോടാന്‍ സഹായിച്ചതുവഴി പെണ്‍കുട്ടി ഗ്രാമത്തിന്റെ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി അബോട്ടാബാദിലെ ഗോത്രസഭയാണ് ക

ഇസ്ലാമബാദ്, പാകിസ്ഥാന്‍, അബോട്ടാബാദ് Islamabadh, Pakisthan, Abottabadh
ഇസ്ലാമബാദ്| rahul balan| Last Modified വെള്ളി, 6 മെയ് 2016 (11:34 IST)
സുഹൃത്തുക്കളായ യുവതിയേയും യുവാവിനേയും ഒളിച്ചോടാന്‍ സഹായിച്ചതിന് പതിനാറുകാരിയെ ബന്ധുക്കള്‍ ജീവനോടെ തീ കൊളുത്തി. ഒളിച്ചോടാന്‍ സഹായിച്ചതുവഴി പെണ്‍കുട്ടി ഗ്രാമത്തിന്റെ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി അബോട്ടാബാദിലെ ഗോത്രസഭയാണ് കുട്ടിയെ തീ കൊളുത്താൻ ഉത്തരവിട്ടത്.

പെണ്‍കുട്ടിയെ പിടികൂടിയ ശേഷം ഗോത്രസഭയുടെ നിര്‍ദേശപ്രകാരം ഗ്രാമത്തിന് പുറത്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. യുവാവും യുവതിയും ഒളിച്ചോടാന്‍ ഉപയോഗിച്ച വാനില്‍ കെട്ടിയിട്ടാണ് പെൺകുട്ടിയെ തീ കൊളുത്തി കൊന്നത്.

അതേസമയം, സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയേയും സഹോദരനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെക്കൂടാതെ കൊലപാതകത്തിന് കൂട്ട് നിന്ന 15 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :