കറാച്ചി|
jibin|
Last Modified ചൊവ്വ, 3 മെയ് 2016 (13:47 IST)
പരാജയാങ്ങളില്‍ പതറി നില്‍ക്കുന്ന പാകിസ്ഥാന്‍ ടീമില്‍ അഴിച്ചു പണികള്‍ക്ക് തുടക്കം. സര്‍ഫറാസ് അഹ്മദിനെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോള്‍ ഓപ്പണര്‍ അഹമദ് ഷെഹ്‌സാദും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ഉമര്‍ അക്‍മലും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ നിന്ന് പുറത്തായി.
യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കി പ്രഖ്യാപിച്ച ടീമില്‍ നിന്ന് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയേയും ഉള്‍പ്പെടുത്തിയിട്ടില്ല. 35 അംഗ സാധ്യതാ ടീമിനെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍സമാന്‍ ഉള്‍ ഹഖിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനലാണ് പാനല്‍ പ്രഖ്യാപിച്ചത്. നാലു ടെസ്റ്റും അഞ്ചു ഏകദിനവും ഒരു ട്വന്റി-20 യുമടങ്ങുന്ന പര്യടനം ജൂണ്‍ അവസാനത്തോടെ ആരംഭിക്കും.
മങ്ങിയ ഫോമും അച്ചടക്ക ലംഘനവുമാണ് ഷെഹ്‌സാദിനും ഉമര്‍ അക്‍മലിനും വിനയായത്. അതേസമയം, പാനലിന്റെ തീരുമാനത്തെ പ്രശംസിച്ച് അഫ്രീദി രംഗത്തെത്തി. യുവ താരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള സെലക്ഷന്‍ സമിതിയുടെ സമീപനം മികച്ചതും അഭിനന്ദനം അര്‍ഹിക്കുന്നതുമാണ്. കൗണ്ടി ക്രിക്കറ്റ് കളിച്ച് ആരോഗ്യവും ഫോമും തെളിയിച്ച് ടീമില്‍ മടങ്ങിയെത്താന്‍ ശ്രമിക്കുമെന്നും അഫ്രീദി വ്യക്തമാക്കി.