സുഡാനില്‍ വിമാനം തകര്‍ന്ന് 32 പേര്‍ കൊല്ലപ്പെട്ടു

കാര്‍ട്ടോം| WEBDUNIA|
PRO
PRO
തെക്കന്‍ സുഡാനില്‍ വിമാനം തകര്‍ന്ന് മന്ത്രിമാരടക്കം 32 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്‌ചയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സര്‍ക്കാര്‍ പ്രതിനിധികളും ആര്‍മി ഉദ്യോഗസ്ഥരുമാണ്. മന്ത്രിമാരായ ഗാസി അല്‍ സാധിക്, മഹജൂബ് അബ്ദെല്‍ റഹീം റ്റോറ്റു, ഐസ്സാ ദൈഫല്ല എന്നിവരാണ് കൊല്ലപ്പെട്ടത്.

തെക്കന്‍ സംസ്ഥാനമായ കെര്‍ഡോഫാനിലെ അതിര്‍ത്തി പ്രദേശത്തെ മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. ഈദ് ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയവരാണ് മരിച്ചവരില്‍ ഏറെയും.

മോശം കാലാവസ്ഥയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്ന് ദേശീയ സംസ്‌കാരിക വിവരാവകാശ മന്ത്രി അഹമ്മദ് ബിലാല്‍ ഒസ്‌മാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :