മുംബൈ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
മലയാളി വ്യവസായി എം എ യൂസഫലി എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. പ്രവാസി മലയാളികള്‍ യാത്രാസംവിധാനങ്ങളുടെ പേരില്‍ ബുദ്ധിമുട്ടുന്ന അവസ്ഥ തുടരുന്നതിലാണാണ് എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവയ്ക്കുന്നതെന്ന് എം എ യൂസഫലി പറഞ്ഞു.
എയര്‍ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ മൂലം പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല. എയര്‍ ഇന്ത്യയുടെ മാതൃകയില്‍ എയര്‍ കേരള എന്നൊരു വിമാനസര്‍വീസ് ആരംഭിക്കുന്ന കാര്യം ആലോചനയിലുണ്ട്. ഇതൊരു പ്രൊപ്പോസലായി സര്‍ക്കാരിന് സമര്‍പ്പിച്ചിണ്ട്. ഇക്കാര്യത്തില്‍ ഗൗരവമായ കൂടിയാലോചനകള്‍ നടക്കുന്ന സമയമായതിനാല്‍ കൂടിയാണ് എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവയ്ക്കുന്നതെന്നും എം എ യൂസഫലി പറഞ്ഞു.
എയര്‍ ഇന്ത്യയിലെ മോശം സാഹചര്യങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത് ഗള്‍ഫ് മലയാളികളാണെന്നും എം എ യൂസഫലി പറഞ്ഞു.