ഷിനവത്രയെ പുറത്താക്കുന്നത് വരെ പ്രക്ഷോഭം തുടരും

ബാങ്കോക്ക്| WEBDUNIA|
PRO
തായ്‌ലന്‍ഡ് പ്രധാനമന്ത്രി യിങ്‌ലുക്ക് ഷിനവത്രയെ പുറത്താക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് സര്‍ക്കാര്‍ വിരുദ്ധരുടെ നേതാവ് സുതേബ് താഗ്‌സുബാന്‍ വ്യക്തമാക്കി.

പ്രക്ഷോഭത്തെ പരാജയപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമം വിഫലമാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരേ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.

അടുത്ത ആഴ്ച ആഹ്വാനം ചെയ്തിട്ടുള്ള 'തലസ്ഥാനം അടച്ചുപൂട്ടല്‍ ' സമരത്തില്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാവുമെന്ന ഭീതിസൃഷ്ടിക്കുന്നതാണ് വെടിവെപ്പ് സംഭവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :