തായ്‌ലന്‍ഡില്‍ പ്രധാനമന്ത്രി അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം

ബാങ്കോക്| WEBDUNIA|
PRO
തായ്‌ലന്‍ഡില്‍ പ്രധാനമന്ത്രി യിങ്ലക് ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രക്ഷോഭകാരികര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

രാജ്യത്ത് ഒരാഴ്ചയായി തുടരുന്ന പ്രതിഷേധത്തിനിടെ ആദ്യമായാണ് വെടിവെപ്പ് നടക്കുന്നത്. പട്ടാള അട്ടിമറിയിലൂടെ പുറത്തായ മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനാവത്രയെ മടക്കിക്കൊണ്ടുവരാന്‍ പൊതുമാപ്പ് നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് പ്രതിഷേധത്തിനിടയാക്കിയത്.

അതിനിടെ രണ്ടു ദിവസത്തിനകം പ്രധാനമന്ത്രി അധികാരമൊഴിയണമെന്ന് പ്രക്ഷോഭകാരികള്‍ അന്ത്യശാസനം നല്‍കി. തലസ്ഥാനമായ ബാങ്കോക്കിലെ പ്രധാന സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വെടിവെപ്പുണ്ടായത്.

പ്രധാനമന്ത്രി യിങ്ലക്ക് ഷിനവത്രയുടെ ഭരണം നിയന്ത്രിക്കുന്നത് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ നേതാവ് തസ്കിന്‍ ഷിനവത്രയാണെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. പ്രധാനമന്ത്രിയുമായി ഒരു ചര്‍ച്ചയ്ക്കോ അനുരഞ്ജനത്തിനോ ഇല്ലെന്നും രണ്ടു ദിവസത്തിനകം അധികാരമൊഴിയണമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സുതെപ് തൗഗ്സുബാന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :