കൂട്ടക്കൊലപാതകം; മുന്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രിക്കെതിരെ കൊലക്കുറ്റം ചുമത്തി

ബാങ്കോക്ക്| WEBDUNIA|
PRO
സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരുടെ നേരേ 2010-ല്‍ ഉണ്ടായ സൈനികനടപടിയുടെ പേരില്‍ തായ്‌ലന്‍ഡ് മുന്‍ പ്രധാനമന്ത്രി അഭിസിത് വെജ്ജാജിവയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി.

ഏറ്റുമുട്ടലില്‍ 90 പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷനേതാവ് സുതേപ് തോങ്‌സുബാനായിരുന്നു അന്ന് അഭിസിത്തിന് കീഴില്‍ ഉപപ്രധാനമന്ത്രി. സുതേപിനെതിരെയും കേസുണ്ട്. തന്റെ കേസിലെ വാദം മാറ്റിവെക്കണമെന്ന് സുതേപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോഴത്തെ പ്രധാനമന്ത്രി യിങ്‌ലക് ഷിനവത്രയുടെ അനുയായികളാണ് 2010-ല്‍ പ്രക്ഷോഭം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :