തായ്‌ലാന്‍ഡ് പ്രക്ഷോഭം: ഒരാള്‍ കൂടി കൊല്ലപ്പെട്ടു

ബാങ്കോങ്| WEBDUNIA|
PRO
PRO
തായ്ലാന്‍ഡിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞദിവസം പ്രക്ഷോഭത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തിയാല്‍ പ്രക്ഷോഭം മൂര്‍ച്ഛിക്കുമെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നുമുള്ള തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശം സര്‍ക്കാര്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ഫെബ്രുവരി രണ്ടിന് തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തേ അറിയിച്ചിരുന്നു.

തായ്ലന്‍ഡ് പ്രധാനമന്ത്രിയായ യിങ്ഗ്ളക് ഷിനാവത്ര, നാടുകടത്തപ്പെട്ട മുന്‍ പ്രധാനമന്ത്രിയും സഹോദരനുമായ തക്സിന്‍ ഷിനാവത്രയെ പൊതുമാപ്പ് ബില്‍ നടപ്പാക്കി രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ നടപടികളാരംഭിച്ചതിനെ തുടര്‍ന്നാണ് തായ്ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :