ധാക്ക|
WEBDUNIA|
Last Modified വ്യാഴം, 28 നവംബര്‍ 2013 (11:13 IST)
PRO
ബംഗ്ലാദേശില്‍ പ്രതിപക്ഷ പ്രക്ഷോഭം രൂക്ഷമാകുന്നു. അക്രമങ്ങളില്‍ ബുധനാഴ്ച ആറുപേര്‍ മരിച്ചു. ഇതോടെ കഴിഞ്ഞദിവസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 16 ആയി.
ജനവരിയില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെയാണ് ബംഗ്ലാദേശില്‍ പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. പൊതുതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് ബി.എന്‍.പി.യും സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയും തെരുവിലിറങ്ങിയത്. 48 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചത്.
ബുധനാഴ്ച പ്രതിപക്ഷപ്രവര്‍ത്തകര്‍ ട്രാക്കില്‍നിന്ന് പാളം മാറ്റിയതിനെത്തുടര്‍ന്ന് ട്രെയിന്‍ പാളംതെറ്റി. ഒരു ട്രെയിന്‍ കത്തിക്കുകയും ചെയ്തു. തലസ്ഥാനമായ ധാക്കയിലാണ് ട്രെയിനുനേരെ അട്ടിമറിശ്രമമുണ്ടായത്.
ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. പലയിടങ്ങളിലും പാളങ്ങള്‍ നശിപ്പിച്ചതിനാല്‍ 10 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കുമെന്ന് സൂചനയുണ്ട്.