ലിബിയയിലെ യു എസ് സ്ഥാനപതി കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ലിബിയയിലെ യു എസ് സ്ഥാനപതി ക്രിസ് സ്റ്റീവന്‍സ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യു എസ് കോണ്‍സുലേറ്റിലെ മൂന്ന് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ലിബിയന്‍ നഗരമായ ബെന്‍‌ഗാസിയിലാണ് സംഭവം. സ്ഥാനപതിയുടെ മരണം ലിബിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

പ്രവാചകന്‍ മൊഹമ്മദിനെ നിന്ദിക്കുന്ന യു എസ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതിലുള്ള പ്രതിഷേധസൂചകമായാണ് ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോള്‍ സ്ഥാനപതി കോണ്‍സുലേറ്റ് ഓഫിസിന് അകത്തായിരുന്നോ അതോ കാറില്‍ ആയിരുന്നോ എന്ന് വ്യക്തമായിട്ടില്ല.

കോണ്‍സുലേറ്റ് ഓഫിസിന് ഒരു കൂട്ടം പ്രതിഷേധക്കാര്‍ തീയിട്ടു എന്നും തുടര്‍ന്ന് ശ്വാസം മുട്ടിയാണ് സ്ഥാനപതി മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ലിബിയയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്ഥാനപതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :