എത്യോപ്യന്‍ പ്രധാനമന്ത്രി അന്തരിച്ചു; മരണകാരണം അവ്യക്തം

അഡിസ് അബാബ| WEBDUNIA|
PRO
PRO
എത്യോപ്യന്‍ പ്രധാനമന്ത്രി മെലേസ് സെനാവി(57) അന്തരിച്ചു. അസുഖം മൂലം ഏറെ നാളുകളായി അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ അസുഖമെന്തായിരുന്നു എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അദ്ദേഹം കഴിഞ്ഞ അര്‍ധരാത്രി അന്തരിച്ചു എന്നാണ് എത്യോപ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ പുറത്തുവിട്ട വാര്‍ത്ത. അണുബാധയാണ് മരണകാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1955-ലാണ് മെലേസ് ജനിച്ചത്. 1991-ല്‍ അദ്ദേഹം ഏത്യോപ്യയുടെ പ്രസിഡന്റായി. 1995 ലാണ് പ്രധാനമന്ത്രിയാകുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഏത്യോപ്യയെ ദീര്‍ഘകാലം അടക്കിഭരിച്ച പ്രധാനമന്ത്രിയാണ് മെലേസ്. മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം പലവട്ടം വിധേയനായിട്ടുണ്ട്.

ഭീകരവാദത്തിനെതിരായി യുദ്ധം പ്രഖ്യാപിച്ച യു എസിന്റെ ഉറ്റ മിത്രമായിരുന്നു മെലേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :