പാകിസ്ഥാനില്‍ വീണ്ടും യു എസ് വ്യോമാക്രമണം: 5 മരണം

ഇസ്ലാമാബാദ്| WEBDUNIA| Last Modified ഞായര്‍, 19 ഓഗസ്റ്റ് 2012 (14:58 IST)
PRO
PRO
പാകിസ്ഥാനില്‍ വീണ്ടും യുഎസ് വ്യോമാക്രമണം. ഞായറാഴ്ച പുലര്‍ച്ചെ വടക്ക് പടിഞ്ഞാറന്‍ ഗോത്രവര്‍ഗ പ്രദേശത്ത് അമേരിക്കയുടെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഭീകരവാദികളുടെ താവളമായ വടക്കന്‍ വസീരിസ്ഥാനു സമീപമാണ് ആക്രമണം ഉണ്ടായത്.

തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ യാത്രചെയ്തിരുന്ന രണ്ട് വാഹനങ്ങള്‍ക്കുനേരെയാണ് ആക്രമണം നടത്തിയത്. നാലു മിസൈലുകള്‍ ഇവര്‍ക്കുനേരെ പ്രയോഗിച്ചു.

ശനിയാഴ്ച വൈകുന്നേരം ഇതേ സ്ഥലത്ത് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈവര്‍ഷം ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഇതുവരെ 182 പേര്‍ കൊല്ലപ്പെട്ടതായി യു.എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ പാക്കിസ്ഥാന്‍ ശക്തമായി അപലപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :