ഓര്‍ഡര്‍ ചെയ്തത് ടിവി; കിട്ടിയത് മിലിട്ടറി റൈഫിള്‍!

വാംഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ഇതെന്ത് മറിമായം എന്ന് ചിന്തിക്കുകയാണ് വാഷിംഗ്ടണ്‍‌കാരനായ സേത് ഹോര്‍വിറ്റ്സ്. ആമസോണ്‍.കോം വഴി ഹോര്‍വിറ്റ്സ് ഒരു ഫ്ലാറ്റ്-സ്ക്രീന്‍ കളര്‍ ടിവിക്ക് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. എന്നാല്‍ പാഴ്സല്‍ വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ ഇയാള്‍ ഞെട്ടിപ്പോയി. ടിവിക്ക് പകരം റൈഫിള്‍ ആയിരുന്നു അതില്‍ ഉണ്ടായിരുന്നത്.

മിലിറ്ററി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സെമി ഓട്ടോമാറ്റിക് റൈഫിള്‍ ആണ് പാഴ്സലായി ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

പെന്‍സില്‍‌വാനിയയിലെ ഒരു ഗണ്‍ ഷോപ്പിലേക്ക് അയക്കേണ്ട പാഴ്സല്‍ ആണ് വിലാസം മാറി ഹോര്‍വിറ്റ്സിന്റെ കൈവശം എത്തിയത്. പാഴ്സല്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്.

യു എസില്‍ സിനിമാ തീയേറ്ററിലും ഗുരുദ്വാരയിലും ഉണ്ടായ വെടിവയ്പ്പുകളില്‍ നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞത് ഈയടുത്ത ദിവസങ്ങളിലാണ്. തോക്കുപയോഗിച്ചുള്ള കൂട്ടക്കുരുതി പതിവാകുന്നതിനിടെയാണ് പാഴ്സല്‍ വഴിതെറ്റിയ സംഭവം ഉണ്ടായിരിക്കുന്നത്. ഇത് ഗൌരവത്തോടെ തന്നെ കാണാനാണ് പൊലീസിന്റെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :