കാല്‍മുട്ടിന് പരുക്ക്: നദാല്‍ യു എസ് ഓപ്പണിനുണ്ടാവില്ല

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
പരുക്കിനെത്തുടര്‍ന്ന് സ്പാനിഷ് താരം റാഫേല്‍ നദാല്‍ യു എസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍നിന്ന് പിന്മാറി. ലോക മൂന്നാം റാങ്കുകാരനായ നദാല്‍ പരുക്കുകാരണം ലണ്ടന്‍ ഒളിമ്പിക്സിലും പങ്കെടുത്തിരുന്നില്ല. യു എസ് ഓപ്പണില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുന്നതില്‍ ഖേദമുണ്ടെന്ന് നദാല്‍ ട്വിറ്ററിലൂടെ ആരാധകരോട് പറഞ്ഞു.

പരുക്ക് മൂലം തനിയ്ക്ക് കളിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മത്സരത്തില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നും അറിയിച്ചുകൊണ്ടുള്ള നദാലിന്റെ കത്ത് ടൂര്‍ണമെന്റ് ഡയറ്ക്ടര്‍ ഡാവിഡ് ബ്ര്യൂവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിച്ചു.

ഫ്രഞ്ച് ഓപ്പണിലെ ഏഴെണ്ണമുള്‍പ്പെടെ 11 ഗ്രാന്‍റ്സ്ലാം കിരീടങ്ങള്‍ നദാല്‍ സ്വന്തമാക്കിയിട്ടുണ്ട്. 2009ല്‍ കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്ന് നദാലിന് വിംബിള്‍ഡണില്‍ പങ്കെടുക്കാനായിരുന്നില്ല. പിന്നീട് തിരിച്ചുവരവ് നടത്തിയ നദാല്‍ തുടര്‍ച്ചയായി വിജയിച്ചിരുന്നു.

നിലവിലെ യു എസ് ഓപ്പണ്‍ ചാമ്പ്യന്‍ നൊവാക് ദ്യോക്യോവിച്ച്, അഞ്ചു തവണ യു എസ് ഓണ്‍ ജേതാവും ടോപ് റാങ്കുകാരനുമായ റോജര്‍ ഫെഡറര്‍, ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് ആന്‍ഡി മുറെ എന്നിവരാണ് യുഎസ് ഓപ്പണില്‍ പങ്കെടുക്കുന്ന പ്രമുഖര്‍. 2010-ലെ യു.എസ് ഓപ്പൺ ചാമ്പ്യനായ നദാലിനെ തോല്പിച്ച് കഴിഞ്ഞ വര്‍ഷം ദ്യോകോവിച്ച് ആണ് കിരീടം സ്വന്തമാക്കിയത്. ഈ മാസം 27 നാണ് ന്യൂയോർക്കിൽ യുഎസ് ഓപ്പണിന് തുടക്കമാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :