സോവ്യറ്റ് യൂണിയന് റിപ്പബ്ലിക്കായ ലാത്വിയയുടെ തലസ്ഥാനം ഋഗയില് സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടം തകര്‍ന്നുവീണ് 32 പേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. 5500 ചതുരശ്ര അടിയോളം വിസ്തീര്മമുള്ള മാക്സിമ സൂപ്പര്‍മാര്‍ക്കറ്റിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു.
മൂന്നു രക്ഷാപ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം അറിവായിട്ടില്ല.