റഷ്യന്‍ യാത്രാ വിമാനം ഇന്തോനേഷ്യയില്‍ കാണാതായി

ജക്കാര്‍ത്ത| WEBDUNIA|
PRO
PRO
റഷ്യന്‍ യാത്രാ വിമാനം ഇന്തോനേഷ്യയില്‍ കാണാതായി. മോശം കാലവസ്ഥയാണ് വിമാനം കാണാതാകാന്‍ കാരണമെന്ന് സംശയിക്കുന്നു. കിഴക്കന്‍ ജക്കാര്‍ത്തയിലെ ഹലിം പെര്‍ദാനകുസുമ വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക്‌ 2.30ന്‌ പുറപ്പെട്ട വിമാനമാണ്‌ കാണാതായത്.

നാല്‍പ്പത്തിനാല് യാത്രക്കാരാണ് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത്. പടിഞ്ഞാറന്‍ ജാവയിലെ മൗണ്ട്‌ സലക്കില്‍വെച്ചാണ്‌ വിമാനം റഡാറില്‍ നിന്ന്‌ അപ്രത്യക്ഷമായത്‌. റഷ്യന്‍ നിര്‍മിത സുഖോയ്‌ സൂപ്പര്‍ജെറ്റ്‌-100 വിമാനമാണ്‌ കാണാതായത്‌.

വിമാനത്തില്‍ എട്ടു റഷ്യന്‍ ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളില്‍ നിന്നായി 36 യാത്രക്കാരുമാണുണ്ടായിരുന്നത്. കാലവസ്ഥ മോശമായതിനാല്‍ മറ്റു സര്‍വീസുകളും നിര്‍ത്തി വച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :