ഇന്തോനേഷ്യയില്‍ ഭൂചലനം തുടരുന്നത് ഇന്ത്യയില്‍ കനത്ത ആശങ്ക സൃഷ്ടിച്ചു. സുനാമി ഉണ്ടായേക്കുമെന്നുള്ള മുന്നറിയിപ്പ് പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. ചെന്നൈയില്‍ തുറമുഖം അടച്ചു. ബീച്ചുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
കൊല്‍ക്കത്തയില്‍ മെട്രോ റെയില്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. ഒഡീഷയില്‍ കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.