ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 8.2

ബാന്ദ ആചായ്| WEBDUNIA|
PRO
റിക്ടര്‍ സ്കെയിലില്‍ 8.6 രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് ശേഷം ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. ഇത്തവണ 8.2 ആണ് രേഖപ്പെടുത്തിയത്. ഇതോടെ വീണ്ടും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആചായ് മേഖലയിലാണ് വീണ്ടും ഭൂചലനമനുഭവപ്പെട്ടത്. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ, മ്യാന്‍‌മാര്‍, തായ്‌ലന്‍ഡ്, മാലി ദ്വീപ്, മലേഷ്യ, പാകിസ്ഥാന്‍, സൊമാലിയ, ഒമാന്‍, ഇറാന്‍, കെനിയ, ദക്ഷിണാഫ്രിക്ക, സിംഗപ്പോര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പുണ്ട്.

അതേസമയം, ഇന്ത്യാ തീരങ്ങളില്‍ വീണ്ടും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പാലിക്കണമെന്നും ആരും കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :