സൈബീരിയയില്‍ തകര്‍ന്ന് വീണത് പറക്കും തളികയോ?

മോസ്കോ| WEBDUNIA|
PRO
PRO
സൈബീരിയയിലെ ഒരു ഗ്രാമത്തില്‍ അജ്ഞാത വസ്തു തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്‌. ഇര്‍കട്സ്‌ മേഖലയിലെ വിറ്റിം ഗ്രാമത്തിന് സമീപമാണ്‌ പറക്കുംതളികയ്ക്ക് സമാനമായ വസ്തു തകര്‍ന്ന് വീണത്.

തകര്‍ന്നു വീണ വസ്തു പറക്കും തളികയാണെന്ന് അഭ്യൂഹം പരക്കുന്നതിനിടയില്‍ ഇതുകാണാന്‍ അനേകം ആളുകള്‍ എത്തിച്ചേരുന്നുണ്ട്. സംഭവത്തേത്തുടര്‍ന്ന്‌ റഷ്യയുടെ പ്രത്യേക സംഘം വിറ്റിം ഗ്രാമത്തിലേയ്ക്ക് തിരിച്ചിട്ടുണ്ട്‌. എന്നാല്‍ കനത്ത മഞ്ഞുവീഴ്ച പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്‌.

സൈബീരിയന്‍ ഗ്രാമത്തില്‍ വീണ അജ്ഞാതവസ്തു ഉല്‍ക്കാശിലയാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക നിഗമനം. അതേസമയം, കൃത്രിമ ഉപഗ്രഹത്തിന്റെ ഭാഗമാണ്‌ ഗ്രാമത്തില്‍ പതിച്ചതെന്ന വാദവും ഉയരുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :