റഷ്യയിലെ ‘ദൈവം’ സ്വയം തീകൊളുത്തി

മോസ്കോ| WEBDUNIA|
PRO
PRO
താന്‍ ‘ദൈവം' ആണെന്ന് സ്വയം പ്രഖ്യാപിച്ച് നടന്നിരുന്ന റഷ്യക്കാരന്‍ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. സ്വയം തീ കൊളുത്തിയ ഇയാള്‍ക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 43 വയസ്സ് പ്രായമുണ്ട് ഇയാള്‍ക്ക്.

യഹോവാ സാക്ഷികളില്‍പ്പെട്ടയാളാണ് തിങ്കളാഴ്ച മോസ്കോയില്‍ വച്ച് ദേഹത്ത് ഇന്ധനം ഒഴിച്ച് സ്വയം തീകൊളുത്തിയത്.

ലോകത്ത് ഏഴ് ദശലക്ഷത്തോളം യഹോവാ സാക്ഷികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ രണ്ട് ലക്ഷത്തോളം പേര്‍ റഷ്യയിലാണ്.

അതേസമയം റഷ്യയുടെ വിവിധ പ്രദേശങ്ങളിലും ഒപ്പം‍ ചൈന, നോര്‍ത്ത് കൊറിയ, ഉസ്ബെകിസ്ഥാന്‍, തജികിസ്ഥാന്‍, സൌദി അറേബ്യ, ഇറാഖ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇവര്‍ക്ക് വിലക്കുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :